വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം സമാപിച്ചു

Update: 2026-02-02 10:38 GMT

വടക്കാങ്ങര : വര്‍ണ്ണക്കൂട്ടുകളുടെ വസന്തങ്ങള്‍ തീര്‍ത്ത രണ്ട് രാപ്പകലുകള്‍ക്കു ശേഷം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികോത്സവം (ബ്യൂണിക് 26, ടാലന്‍ഷ്യ 26) സമാപിച്ചു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി നടന്ന സ്‌കൂള്‍ വാര്‍ഷികത്തിന്റെ ആദ്യ ദിനത്തില്‍ നടന്ന മോണ്ടിസോറി ബിരുദദാനത്തില്‍ 80 ലേറെ കുരുന്നുകള്‍ തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യ പടവില്‍ അംഗീകാരം ഏറ്റുവാങ്ങി. ബിരുദദാന ചടങ്ങ് ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് സമീര്‍ കാളികാവ് ഉദ്ഘാടനം ചെയ്തു. ടി.വി ഫേം ശ്രിഥ വൈഷ്ണ ഗാനങ്ങള്‍ ആലപിച്ചു.

രണ്ടാം ദിവസത്തെ ടാലന്‍ഷ്യ 26 ആഘോഷങ്ങള്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ എ.ടി ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി കൊടിഞ്ഞി സ്വാഗതം പറഞ്ഞു. ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് അനസ് കരുവാട്ടില്‍, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് 8 ആം വാര്‍ഡ് മെമ്പര്‍ സമീറ തങ്കയത്തില്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ഹബീബുള്ള പട്ടാക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രശസ്ത ഗായിക സിദ്‌റത്തുല്‍ മുന്‍തഹ മുഖ്യാതിഥി ആയിരുന്നു.

വാര്‍ഷികാഘോഷങ്ങള്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി കൊടിഞ്ഞി, വൈസ് പ്രിന്‍സിപ്പല്‍ റാഷിദ്, സി.സി.എ കണ്‍വീനര്‍ രജീഷ്, റഫീഖ്, സ്റ്റാഫ് സെക്രട്ടറി ജസീന, ചീഫ് അക്കാഡമിക് കോര്‍ഡിനേറ്റര്‍ സൗമ്യ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തില്‍, വൈസ് പ്രസിഡന്റ് നസീമുല്‍ ഹഖ്, സ്‌കൂള്‍ കമ്മിറ്റി അംഗങ്ങളായ കെ നജ്മുദ്ദീന്‍, അബ്ദുസമദ് കരുവാട്ടില്‍, സി.ടി മായിന്‍കുട്ടി, കെ യാസിര്‍, കെ.ടി ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News