ഒരു മാസക്കാലം നീണ്ടു നിന്ന വടക്കാങ്ങര പ്രീമിയര്‍ ലീഗില്‍ ടൗണ്‍ ടീം വടക്കാങ്ങര ജേതാക്കളായി
വടക്കാങ്ങര : ലെജന്റ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച മൈക്രോ കമ്പ്യൂട്ടര്‍സ് സമ്മാനിച്ച വിന്നേഴ്‌സ് ട്രോഫിക്കും മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് സമ്മാനിച്ച വിന്നേഴ്‌സ് പ്രൈസ് മണിക്കും ഗ്രീന്‍ സോളാര്‍ സമ്മാനിച്ച റണ്ണേഴ്‌സ് ട്രോഫിക്കും ലോക്ക് ഹൗസ് സമ്മാനിച്ച റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടി വടക്കാങ്ങര പ്രീമിയര്‍ ലീഗ് (വി.പി.എല്‍) സീസണ്‍ 3 ടൗണ്‍ ടീം വടക്കാങ്ങര വിന്നേഴ്‌സും, ജയ്യിദ് ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത എഫ്.സി പാറപ്പുറം റണ്ണേഴ്‌സും ആയി.
ഫൈനല്‍ മത്സരത്തിന് ശേഷം പ്രദേശത്തെ വിവിധ മത്സരങ്ങളില്‍ ജേതാക്കളായവരെ ആദരിച്ചു. ആറാം വാര്‍ഡില്‍ സമഗ്ര വികസനം കാഴ്ച വെച്ച വാര്‍ഡ് മെമ്പര്‍ ഹബീബുള്ള പട്ടക്കലിനെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. കളിക്കളം അനുവദിച്ചു തന്ന ടാലന്റ് പബ്ലിക് സ്‌കൂളിന് സ്‌നേഹോപഹാരം കൈമാറി, ക്ലബ്ബിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നല്‍കിയ ടിവിയുടെ കൈമാറ്റവും നടന്നു. ഒരു മാസം നീണ്ടു നിന്ന മത്സരത്തോടൊപ്പം അണ്ടര്‍ 15 മത്സരങ്ങളും നടന്നു.
ക്ലബ് പ്രസിഡന്റ് കെ.പി അന്‍വര്‍ സാദത്ത്, സെക്രട്ടറി അന്‍സബ്, ട്രഷറര്‍ ഫഹീം, മാനു റസല്‍, സി.പി ഷഫീഖ്, സി.ടി ജൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.