60-ലധികം രാജ്യങ്ങള്‍ പങ്കെടുത്ത് വൈബ്രന്റ് ബില്‍ഡ്‌കോണ്‍: വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പ്രദര്ശനം ഉദ്ഘാടനം ചെയ്തു

Update: 2025-04-16 14:07 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനമായ വൈബ്രന്റ് ബില്‍ഡ്കോണ്‍ 2025 കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരില്‍ നിന്ന് യാതൊരു സാമ്പത്തിക സഹായവുമില്ലാതെ നടത്തുന്ന ഒരു എക്‌സ്‌പോയാണ് വൈബ്രന്റ് ബില്‍ഡ്കോണ്‍ എന്നും അദ്ദേഹം പരാമര്‍ശിച്ചു. 60-ലധികം രാജ്യങ്ങളില്‍ നിന്നായി 700 ഓളം പേരാണ് പങ്കെടുത്തത്.

'ഒരു രാഷ്ട്രം, ഒരു എക്‌സ്‌പോ' എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെയും സെറാമിക് ഉത്പന്നങ്ങളുടെയും വിഭാഗം ഇന്ത്യയുടെ ജിഡിപിയില്‍ 9% വരെ സംഭാവന ചെയുകയും 51 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത വര്‍ഷത്തിലാണ് വൈബ്രന്റ് ബില്‍ഡ്‌കോണ്‍ എക്‌സ്‌പോ നടക്കുന്നത്.

അടുത്ത വര്‍ഷം ഈ എക്സ്പോ 10 മടങ്ങ് വലുതായി വളരുമെന്ന് മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ചെറിയ നേട്ടങ്ങളിലല്ല അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകത്ത് ഒന്നാമതെത്തുമെന്നും വൈബ്രന്റ് ബില്‍ഡ്കോണിന്റെ വിജയം അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണ സാമഗ്രികളുടെയും മേഖലയുടെ അപാരമായ സാധ്യതകളാണ് തുറക്കുന്നതെന്നും ഭാവിയില്‍ ഈ പ്രദര്ശനം ആഗോള തലത്തിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar News