ചക്കരക്കല്‍ വികസന പൗരസമിതിയുടെ യോഗം റിട്ട. തഹസില്‍ദാര്‍ വി എം സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു

Update: 2025-11-03 12:01 GMT

ചക്കരക്കല്‍ വികസന പൗരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ 'ചക്കരക്കല്‍ വികസനവും പ്രശ്‌നങ്ങളും ' എന്ന വിഷയത്തില്‍ സ്ഥലം ഉടമകളും കച്ചവടക്കാരും തൊഴിലാളികളുമായി നടത്തിയ സെമിനാര്‍ കണ്ണൂര്‍ റിട്ട: തഹസില്‍ദാര്‍ വി എം സജീവന്‍ ഉദ്ഘാടനം ചെയ്തു. സമിതി വൈസ് ചെയര്‍മാന്‍ നീതിഷ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ എ.കെ. സുരേന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട: അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് സര്‍വ്വേ രാജീവന്‍ പട്ടത്താരി സര്‍വ്വേ നടപടികളെ പറ്റി വിശദീകരിച്ചു. സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. ജൂലി. ജെ.ബി നിയമ വശങ്ങളെ പറ്റി ക്ലാസ് നല്‍കി.

വ്യാപാരി വ്യവസായി സമിതി ഏരിയാ സിക്രട്ടറി ശശിധരന്‍ ചക്കരക്കല്‍ മേഖലാ പ്രസിഡണ്ട് പ്രദീപന്‍,കച്ചവടക്കാരായ ലക്ഷ്മണന്‍, പ്രശാന്ത്, ബാബു തുടങ്ങിയ ധാരാളം വ്യാപാരികള്‍ പല സംശയങ്ങളും ചേദിച്ചു.മേല്‍വാടകയ്ക്ക് കടമുറി വാടകക്കെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍,കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതും എന്നാല്‍ ക്ഷേമനിധിയില്‍ ഉള്‍പ്പെടാത്ത തൊഴിലാളികള്‍,മറു പാട്ടം എന്ന പഴയ രീതി അനുസരിച്ച് കെട്ടിടം കൈവശം വെച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍,സ്വന്തം പേരില്‍ ലൈസന്‍സ് എടുക്കാതെ ഉടമയുടെ പേരില്‍ ലൈസന്‍സും എന്നാല്‍ വാടകയ്ക്ക് കച്ചവടം ചെയ്യുന്നവരുമായ വ്യക്തികള്‍, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യാപാരികള്‍ സംശയമുന്നയിച്ചു. ഇതിനെല്ലാം തന്നെ നിയമപരമായ വസ്തുതകള്‍ മുന്‍നിര്‍ത്തി നിയമ വകുപ്പുകള്‍ ഒക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിശദീകരിച്ച് മറുപടി നല്‍കാന്‍ഇതില്‍ കഴിഞ്ഞുപാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ടിന് ശേഷം അക്വിസിഷന്‍ നടപടികള്‍ ആരംഭിക്കുമെന്നത് കൊണ്ട് പട്ടയമില്ലാത്ത സ്ഥലം ഉടമകള്‍ പുതിയ പട്ടയത്തിനായുള്ള അപേക്ഷകള്‍ എത്രയും വേഗം നല്‍കുവാനും വാടകച്ചീട്ട് പഞ്ചായത്ത് ലൈസന്‍സ് തൊഴില്‍ നികുതി ക്ഷേമനിധി തുടങ്ങിയവ എത്രയും പെട്ടെന്ന് ശരിയാക്കി വെക്കേണ്ടതിന്റേയും പ്രാധാന്യം യോഗംചര്‍ച്ച ചെയ്തു.

2013 ലെ കേന്ദ്ര അക്വിസിഷന്‍ ആക്ട് പ്രകാരം ലഭിക്കുന്ന നഷ്ട പരിഹാരത്തില്‍ അധികം ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷല്‍ പാക്കേജ് പ്രഖ്യാപിച്ചാലേ സാധിക്കൂ.

അതിനായി വ്യാപാരി സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം ഉണ്ടായാലേ കഴിയൂ എന്നതിനാല്‍ എല്ലാ സംഘടനകളുമായി സംസാരിച്ച് എല്ലാവരുടേയും സഹകരണത്തോടെ സര്‍ക്കാരിലേക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു.യോഗത്തില്‍ പി.പി. മനോജ്, ഷൈജു എസി, ഉല്ലാസന്‍, സുജിത് ബാബു, പി.പി. ഷാജി, അജിത്ത് കുമാര്‍, ഷൈജു പട്ടന്‍ തുടങ്ങിയ പൗരസമിതി ഭാരവാഹികള്‍ പങ്കെടുത്തു.പി.രൂപേഷ് ചടങ്ങിന് നന്ദി പറഞ്ഞു

Similar News