കാലവര്‍ഷം: സാഹോദര്യ കേരള പദയാത്ര താത്കാലികമായി നിര്‍ത്തി വയ്ക്കുന്നു - വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2025-05-27 10:45 GMT

തിരുവനന്തപുരം: ഏപ്രില്‍ 19-ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച പദയാത്ര കേരളത്തിലെ വിവിധ ജില്ലകളില്‍ ആവേശകരമായ പര്യടനം പൂര്‍ത്തിയാക്കി കണ്ണൂര്‍ ജില്ലയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി കാലവര്‍ഷം നേരത്തെ ആരംഭിക്കുകയും മഴ ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പദയാത്രയിലെ ശേഷിക്കുന്ന പരിപാടികള്‍ മറ്റൊരു സന്ദര്‍ഭത്തിലേക്ക് മാറ്റി വെക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ പല സ്ഥലങ്ങളിലും മഴക്കെടുതിയും മറ്റു ദുരന്തങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.

രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച മുന്നേറ്റമായി സാഹോദര്യ കേരള പദയാത്രയെ സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സംസ്ഥാന കമ്മിറ്റിയുടെ സാഹോദര്യ അഭിവാദ്യങ്ങള്‍ അറിയിക്കുന്നുവെന്ന് എസ്. ഇര്‍ഷാദ് പറഞ്ഞു.

Tags:    

Similar News