അയ്യന്‍കാളി സാമൂഹ്യനീതി സമ്മേളനം - വെല്‍ഫെയര്‍ പാര്‍ട്ടി സ്വാഗത സംഘം രൂപീകരിച്ചു

Update: 2025-08-27 12:25 GMT

തിരുവനന്തപുരം: 'അയ്യങ്കാളിയുടെ പ്രജാസഭാ പ്രഭാഷണങ്ങളും സാമൂഹ്യനീതിയുടെ രാഷ്ട്രീയവും' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാമൂഹ്യ നീതി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ആഗസ്റ്റ് 30 ശനിയാഴ്ച തിരുവനന്തപുരം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായി അഷ്‌റഫ് കല്ലറയെയും വൈസ് ചെയര്‍മാനായി മധു കല്ലറയെയും ജനറല്‍ കണ്‍വീനറായി ഹലീം ബാലരാമപുരത്തെയും തെരഞ്ഞെടുത്തു.

വ്യത്യസ്ത വകുപ്പ് കണ്‍വീനര്‍മാരായി എന്‍.എം അന്‍സാരി, ഷാഹിദ് ഹാറൂണ്‍, ആരിഫാ ബീവി, സൈഫുദ്ദീന്‍ പരുത്തിക്കുഴി, ബിലാല്‍ വള്ളക്കടവ്, മെഹബൂബ് ഖാന്‍ പൂവാര്‍, ഫാത്തിമ നവാസ്, മനാഫ് എന്നിവരെയും തെരഞ്ഞെടുത്തു. ആഗസ്റ്റ് 30-ന് വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന സാമൂഹ്യ നിധി സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ - സാമൂഹിക നേതാക്കള്‍ പങ്കെടുക്കും.

Similar News