പിണറായി സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരെ ഇനിയും വെയിലത്ത് നിര്‍ത്തരുത് - റസാഖ് പാലേരി
തിരുവനന്തപുരം: 59 ദിവസമായി തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദര്‍ശനം നടത്തി. 21 ദിവസമായി നിരാഹാരം നടത്തുന്ന ആശാവര്‍ക്കര്‍മാരെഷാളണിയിച്ചു. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായ ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരത്തെ അവഗണിക്കുകയും അവരുടെ സമര രീതികളെ പരിഹസിക്കുകയുംസമരക്കാര്‍ക്കെതിരെ ആരോപണമുന്നയിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
സമരം ഇത്ര ദിവസം പിന്നിടുമ്പോഴും 21000 രൂപയായി ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതടക്കുമുള്ള ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പകരം വിഷയം പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിലപാട് പരിഹാസ്യമാണ്.
തൊഴിലാളിവര്‍ഗ സമരങ്ങളിലൂടെ ഉയര്‍ന്ന് വന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയമാണ് ആശമാരുടെ സമരത്തോടുള്ള അവരുടെ സമീപനം വ്യക്തമാക്കുന്നത്. സി.പി.എം മുന്‍കയ്യിലല്ലാതെ ഉയര്‍ന്നു വരുന്ന ഒരു സമരത്തെയും പൊറുപ്പിക്കില്ല എന്ന ധാര്‍ഷ്ട്യവും സി.പി.എം അവസാനിപ്പിക്കണം.
സന്ദര്‍ശനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീന ഇര്‍ഷാദ്, സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഡ്വ. അലി സവാദ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.