അടൂരിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹം; പിന്‍വലിച്ച് മാപ്പ് പറയണം - റസാഖ് പാലേരി
By : സ്വന്തം ലേഖകൻ
Update: 2025-08-05 12:10 GMT
തിരുവനന്തപുരം: ദലിത് ആദിവാസി സമൂഹത്തില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന രീതിയില്‍ അടൂര്‍ ഗോപാലകൃഷ്ണന് ഫിലിം കോണ്‍ക്ലേവില്‍ നടത്തിയ പ്രസ്താവന ജാതിവിവേചന ഉള്ളടക്കമുള്ളതും പ്രതിഷേധാര്‍ഹവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
വസ്തുതകളുമായോ യാഥാര്‍ഥ്യങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ് ഒരു ജനവിഭാഗത്തിനെതിരെ അടൂര്‍ ഉന്നയിച്ചിരിക്കുന്നത്. അഴിമതിയോ ധനവിനിയോഗത്തിലെ സൂക്ഷ്മതയോ അല്ല അദ്ദേഹത്തിന്റെ വിഷയം എന്നത് വ്യക്തമാണ്. തികഞ്ഞ ജാതീയ മുന്‍ധാരണയില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ മുളച്ചു പൊന്തുന്നത്. പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയുവാന്‍ അടൂര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.