പോരാട്ട വീഥിയില്‍ നിലപാടിന്റെ ആറ് വര്‍ഷങ്ങള്‍:വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ആറാം സ്ഥാപക ദിനം ജൂലൈ 20ന്
മലപ്പുറം : കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങ ളില്‍ കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള നീതിക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയായ വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് അതിന്റെ ആറാം സ്ഥാപക ദിനം ജൂലൈ 20 - സ്ഥാപകദിന ത്തോടനുബന്ധിച്ച് ജില്ലയില്‍ 16 മണ്ഡലങ്ങളിലും ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ സ്ഥാപക ദിനം അസംഘടിത തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ശ്രദ്ധേയമാകും.
'തൊഴിലിടങ്ങളില്‍ നീതി തേടുന്നവര്‍ ഒരുമിക്കുന്നു' എന്ന തലക്കെട്ടില്‍, ജൂലൈ 23 ബുധന്‍ ഉച്ചയ്ക്ക് 2.30 ന് തീരൂര്‍ മുന്‍സിപ്പല്‍ പാര്‍ക്കില്‍ ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലയിലെ പരിപാടിക്ക് തുടക്കം കുറിക്കും. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു.
അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, പാചക, ഗാര്‍ഹിക തൊഴിലാളികള്‍, വിതരണ ക്കാര്‍ തുടങ്ങി സമൂഹത്തിന്റെ ദൈനംദിന ജീവിതത്തില്‍ നിര്‍ണായക സാന്നിധ്യമാണ് അസംഘടിതരായ അവശ്യ സേവനദാതാക്കള്‍. എന്നാല്‍ ഇവര്‍ക്കൊന്നും മതിയായ തൊഴില്‍ സുരക്ഷയോ മറ്റ് അവകാശങ്ങളോ ലഭ്യമല്ല. പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്കും ഇവര്‍ ഇരയാവുകയും, അവരുടെ ആവശ്യങ്ങളും പരാതികളും പോരാട്ടങ്ങളും പരിഗണിക്കപ്പെടാതെ പോവുകയും ചെയ്യുന്നു.
ഇന്ത്യയിലെ മൊത്തം തൊഴില്‍ സേനയുടെ ഏകദേശം 85 ശതമാനത്തോളം അസംഘടിത മേഖലയിലാണ്. ഇതില്‍ വലിയൊരു ശതമാനം സ്ത്രീകളാണ്. പലതരം പിന്നോക്കാവസ്ഥ കളിലുള്ളവരാണ് ഇത്തരം തൊഴിലുകളിലെത്തിച്ചേരുന്നത്. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഈ അവശ്യ സേവനദാതാക്കള്‍ക്ക്, ഭരണകൂടം ഉറപ്പുനല്‍കേണ്ട തൊഴില്‍, വേതന സുരക്ഷിത ത്വത്തില്‍ ഇന്നും അവര്‍ അദൃശ്യരാണ്.
പ്രത്യേകിച്ച്, വിവേചനങ്ങളും അനീതികളും ആവോളം അനുഭവിക്കുന്ന സ്ത്രീകള്‍ ഈ മേഖല യില്‍ കൂടുതല്‍ അരക്ഷിതരാവുന്നുണ്ട്. പുതിയ തൊഴില്‍ കോഡുകള്‍ ഈ അരക്ഷിതാ വസ്ഥയ്ക്ക് ആക്കം കൂട്ടുന്നു എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍, വിവിധ വിഭാഗങ്ങളില്‍പ്പെട്ട അസംഘടിത വനിതാ തൊഴിലാളികള്‍ ഒരുമിച്ചിരുന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
ജില്ലയില്‍ 16 മണ്ഡലങ്ങളിലും ഈ വിഷയത്തില്‍ സ്ത്രീ തൊഴിലാളികളുടെ ഒത്തുചേരലുകള്‍ സംഘടിപ്പിക്കും. പതിവ് പോലെ പതാക ഉയര്‍ത്തലും സേവന പ്രവര്‍ത്തനങ്ങളും മധുര വിതരണങ്ങളും നടത്തും.
വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി നേതൃത്വം നല്‍കിയ പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദു പരമേശ്വരന്‍,ജില്ലാ സെക്രട്ടറിമാരായ സാജിത, മാജിത, പ്രോഗ്രാം കണ്‍വീനര്‍ ജസീല കെ പി, എന്നിവര്‍ പങ്കെടുത്തു.