പോലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം: എസ്.ഐ പ്രസാദിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങരുത്: വിമന്‍ ജസ്റ്റിസ്

Update: 2025-05-21 12:23 GMT

നെടുമങ്ങാട്: ജാതിയും മതവും ജന്ററുമൊക്കെമനുഷ്യാവകാശ ലംഘനത്തിന് മറയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കാവലൊരുക്കരുത്. ജാതി ഭ്രാന്തും വംശവെറിയും അഭിമാനമായി പേറി നടക്കുന്നവര്‍ ഈ കേരളത്തില്‍ പോലും ഭരണത്തിലും രാഷ്ട്രീയ നേതൃത്വത്തിലും ഉദ്യോഗസ്ഥരിലും ഉണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകള്‍ ദിനം പ്രതി പെരുകുന്നു.

ഒരു പരാതി കിട്ടിയാല്‍ പാലിക്കേണ്ട ഫോര്‍മാലിറ്റികളോ മര്യാദകളോ ഇല്ലാതെയാണ് പോലീസ് അവരോട് പെരുമാറിയത്.താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും സ്ത്രീയെന്നോ മനുഷ്യനെന്നോ ഉള്ള യാതൊരു പരിഗണനയും പോലീസ് അവളോട് കാണിച്ചില്ല. ഒരു തെളിവും ഇല്ലാതിരുന്നിട്ടും രാത്രി മുഴുവന്‍ പോലീസ് അവളെ കള്ളിയാക്കി.കുടിവെള്ളം പോലും തടഞ്ഞ് വെച്ചു.

രാജ്യത്തെ പൗരന്‍ എന്ന നിലയിലും രണ്ട് മക്കളുടെ അമ്മയായ ദലിത് സ്ത്രീ എന്ന നിലയിലും തനിക്ക് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ സമീപനത്തില്‍, ബിന്ദുവിന് നീതി ലഭിക്കണം. അവളുടെ പരാതിയില്‍ മാതൃകാപരമായ നടപടികളുണ്ടാകണം.നിയമ പോരാട്ടത്തില്‍ വിജയം വരെയുംബിന്ദുവിനൊപ്പം നിലകൊള്ളും.

കഴിഞ്ഞ ദിവസം നെടുമങ്ങാട് പാമ്പാടിയില്‍ ബിന്ദുവിനെ സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.ജനറല്‍ സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടി, ജില്ലാ പ്രസിഡണ്ട് താജുന്നിസ്സ സെക്രട്ടറി റാഹില വൈസ് പ്രസിഡന്റ് ആരിഫ ബീവി എന്നിവര്‍ കൂടെയുണ്ടായിരുന്നു.

Similar News