വൈഎംസിഎയില്‍ ഓള്‍ കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 8 മുതല്‍

Update: 2025-08-06 10:51 GMT

ആലപ്പുഴ: രണ്ടാമത് സ്റ്റാഗ് ഗ്ലോബല്‍ - കരിക്കംപള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ ഓള്‍ കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 2025 ഓഗസ്റ്റ് 8-ന് വെള്ളിയാഴ്ച ആരംഭിക്കും.

ആലപ്പുഴ വൈഎംസിഎ ഇന്‍ഡോര്‍ ഫ്‌ലഡ്ലിറ്റ് ബാസ്‌കറ്റ്‌ബോള്‍ കോംപ്ലക്‌സില്‍ വൈകുന്നേരം അഞ്ചിന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യ മത്സരത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് മൈക്കിള്‍ മത്തായി അധ്യക്ഷത വഹിക്കും.

കെബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ്, എഡിബിഎ പ്രസിഡന്റ് റോണി മാത്യു, വൈഎംസിഎ സ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ജോണ്‍ ജോര്‍ജ്, സുനില്‍ മാത്യു ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഏബ്രഹാം കുരുവിള തുടങ്ങിയവര്‍ പങ്കെടുക്കും.

ത്രിദിന ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ പത്തും പെണ്‍കുട്ടികളുടെ എട്ടും ക്ഷണിക്കപ്പെട്ട കേരളത്തിലെ പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്.

ആണ്‍കുട്ടികള്‍: മാന്നാനം സെന്റ് എഫ്രേംസ്, കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ്, കോട്ടയം ഗിരിദീപം ബഥനി, കോഴിക്കോട് സില്‍വര്‍ ഹില്‍സ്, മലപ്പുറം ഗവണ്മെന്റ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, കുന്നംകുളം ഗവണ്മെന്റ് സ്‌പോര്‍ട്‌സ് ഡിവിഷന്‍,ചങ്ങനാശേരി ആര്‍ച്ച്ബിഷപ് കാവുകാട്ട് മെമ്മോറിയല്‍,തിരുവനന്തപുരം സെന്റ് ജോസഫ്‌സ്, ആലപ്പുഴ ജ്യോതി നികേതന്‍, പുളിങ്കുന്ന് സെന്റ് ജോസഫ്‌സ്.

പെണ്‍കുട്ടികള്‍: കോഴിക്കോട് പ്രൊവിഡന്‍സ്, എറണാകുളം സെന്റ് തെരേസാസ്, പത്തനാപുരം മൗണ്ട് താബോര്‍,

കോട്ടയം മൗണ്ട് കാര്‍മല്‍,

കോഴിക്കോട് സില്‍വര്‍ ഹില്‍സ്,

ആലപ്പുഴ ജ്യോതി നികേതന്‍, തിരുവനന്തപുരം സെന്റ് ഗൊരെത്തീസ്, കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍.

കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാന്നാനം സെന്റ് എഫ്രേംസ് വിജയികളും പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് റണ്ണര്‍ അപ്പുമായിരുന്നു പെണ്‍കുട്ടികളില്‍ കോഴിക്കോട് പ്രൊവിഡന്‍സ് വിജയികളും കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ റണ്ണര്‍ അപ്പുമായി.

ലഹരിമരുന്നിനെതിരെ കായികലഹരിയെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണു 'പഠിക്കാം, കളിക്കാം, സൗഹൃദം പങ്കിടാം' എന്ന ലക്ഷ്യത്തോടെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

Similar News