യുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി യുവ സാഹിത്യ പുരസ്‌കാരം

Update: 2024-10-23 13:33 GMT

ലയാളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള മാസികയായ യുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാവര്‍ഷവും യുവ സാഹിത്യ പുരസ്‌കാരം നല്‍കി വരാറുണ്ട്. മികച്ച കവിതയ്ക്കും കഥയ്ക്കും അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

2023 ലെ യുവധാര യുവസാഹിത്യ പുരസ്‌കാര വിതരണം നാളെ ഒക്ടോബര്‍ 24ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ വച്ച് നടക്കും. ബഹു. വ്യവസായ - നിയമ വകുപ്പ് മന്ത്രി പി രാജീവ് പുരസ്‌കാര വിതരണം നിര്‍വഹിക്കും. പ്രശസ്ത സാഹിത്യകാരന്‍ ജി.ആര്‍.ഇന്ദുഗോപന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.

കവിതാ വിഭാഗത്തില്‍ റോബിന്‍ എഴുത്തുപുരയും കഥാ വിഭാഗത്തില്‍ പുണ്യ സി.ആര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. കൂടാതെകഥാവിഭാഗത്തില്‍ വിമീഷ് മണിയൂര്‍,ഹരികൃഷ്ണന്‍ തച്ചാടന് ,മൃദുല്‍ വി.എം എന്നിവരും, കവിതാ വിഭാഗത്തില്‍ സിനാഷ, ആര്‍.ബി അബ്ദുള്‍ റസാഖ്,അര്‍ജ്ജുന്‍ കെ.വി എന്നിവരും പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹരായിട്ടുണ്ട്.

യുവധാര പബ്ലിഷര്‍ വി കെ സനോജ്, ചീഫ് എഡിറ്റര്‍ വി വസീഫ്, മാനേജര്‍ എം. ഷാജര്‍ , എഡിറ്റര്‍ ഡോ. ഷിജൂഖാന്‍, എസ്.ആര്‍. അരുണ്‍ബാബു, ഡോ. ചിന്താ ജെറോം, അഡ്വ. ആര്‍.രാഹുല്‍, എം വിജിന്‍ MLA, അഡ്വ. ഗ്രീഷ്മ അജയഘോഷ്, വി. അനൂപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Tags:    

Similar News