യുവധാര യുവസാഹിത്യ പുരസ്‌കാര വിതരണം നടത്തി

Update: 2024-10-25 10:53 GMT

2023 ലെ യുവധാര യുവസാഹിത്യ പുരസ്‌കാര വിതരണം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു.കഥാ വിഭാഗത്തില്‍ പുണ്യ സി.ആറുംകവിതാ വിഭാഗത്തില്‍ റോബിന്‍ എഴുത്തുപുരയും അവാര്‍ഡ് ഏറ്റുവാങ്ങി.50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൂടാതെ കഥാ വിഭാഗത്തില്‍വിമീഷ് മണിയൂര്‍,ഹരികൃഷ്ണന്‍ തച്ചാടന് ,മൃദുല്‍ വി എം എന്നിവരുംകവിതാ വിഭാഗത്തില്‍ സിനാഷ,ആര്‍.ബി അബ്ദുള്‍ റസാഖ്,അര്‍ജ്ജുന്‍ കെ.വി എന്നിവരും പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി.

യുവധാര പബ്ലിഷര്‍ വി കെ സനോജ് സ്വാഗതം പറഞ്ഞു.ചീഫ് എഡിറ്റര്‍ വി വസീഫ് അധ്യക്ഷനായിരുന്നു.

പ്രശസ്ത സാഹിത്യകാരന്‍ ജി.ആര്‍.ഇന്ദുഗോപന്‍ മുഖ്യാതിഥിയായിരുന്നു. യുവധാര മാനേജര്‍ എം ഷാജര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. പുരസ്‌കാര ജേതാക്കളായ പുണ്യ.സി.ആര്‍, റോബിന്‍ എഴുത്തുപുര,വിമീഷ് മണിയൂര്‍ എന്നിവര്‍ സംസാരിച്ചു.എസ്. ആര്‍. അരുണ്‍ബാബു,ഡോ:ചിന്താ ജെറോം, വി. അനൂപ്,മീനു സുകുമാരന്‍, എ ആര്‍ രഞ്ജിത്ത്,ശ്യാംപ്രസാദ്,വി.എസ്. ശ്യാമ തുടങ്ങിയവര്‍ പങ്കെടുത്തു.യുവധാര എഡിറ്റര്‍ ഡോ.ഷിജൂഖാന്‍ നന്ദി പറഞ്ഞു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള മാസികയായ യുവധാര മാസിക സാഹിത്യ മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാവര്‍ഷവും യുവ സാഹിത്യ പുരസ്‌കാരം നല്‍കി വരാറുണ്ട്.

Tags:    

Similar News