യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിളംബരമായി അക്ഷരവണ്ടി

Update: 2025-01-07 09:53 GMT

നുവരി 9 മുതല്‍ 12 വരെ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിളംബരമായി ക്യാമ്പസുകളില്‍ അക്ഷരവണ്ടി പ്രയാണമാരംഭിച്ചു. പര്യടനോദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജില്‍ തിരക്കഥാകൃത്ത് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. യുവധാര പബ്ലിഷര്‍ വി കെ സനോജ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ ആര്‍ രഞ്ജിത്ത്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ്, വൈസ് ചെയര്‍പേഴ്‌സണ്‍ അധീന പി എന്നിവര്‍ സംസാരിച്ചു.

സാഹിത്യ ക്വിസും എം ടിയുടെ വിവിധ പുസ്തകങ്ങളുടെ അവതരണവും സംഘടിപ്പിച്ചു. ജനുവരി 6, 7 തിയ്യതികളില്‍ ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ അക്ഷരവണ്ടി പര്യടനം നടത്തും.

Tags:    

Similar News