'ശബരിമലയില്‍ തങ്ക സൂര്യോദയം'...; ഭക്തിഗാനസുധയുമായി രാധിക സുരേഷ് ഗോപി നയിക്കുന്ന വാനമ്പാടികള്‍; പൂഞ്ഞാര്‍ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഭക്തരുടെ മനസ് നിറച്ച് ഗാനസംഘം
ഭക്തിഗാനസുധയുമായി രാധിക സുരേഷ് ഗോപി നയിക്കുന്ന വാനമ്പാടികള്‍
കോട്ടയം: ഒരിടവേളയ്ക്ക് ശേഷം രാധിക സുരേഷ് ഗോപി ഭക്തിഗാനസുധയുമായി അരങ്ങത്ത്. പൂഞ്ഞാര്‍ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചാണ് തിരുവരങ്ങില്‍ രാധിക സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ഭക്തിഗാന സുധ അരങ്ങേറിയത്.
തിരുവനന്തപുരത്തെ 'വാനമ്പാടികള്‍' എന്ന പേരിലുള്ള ആകാശവാണി ഗായകരും, സിനിമാ പിന്നണി ഗായകരുമടങ്ങുന്ന ഗാനസംഘമാണ് ഭക്തിഗാനസുധ അവതരിപ്പിച്ചത്. ശബരിമലയില്‍ തങ്ക സൂര്യോദയം അടക്കം നിരവധി അയ്യപ്പഭക്തഗാനങ്ങള് അവതരിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ രാധിക വീണ്ടും പിന്നണി ഗായികയായിരുന്നു. ഷാജി കൈലാസ് - ആനി ദമ്പതികളുടെ മകന് ജഗന് സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടിയാണ് രാധിക പാടിയത്. 1985ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ അങ്ങേക്കുന്നിക്കുന്നാനവരമ്പത്തും എന്ന ഗാനം ആലപിച്ചത് രാധിക ആയിരുന്നു.
രാധിക ദേവി എന്നായിരുന്നു മുഴുവന്‍ പേര്. സുരേഷ് ഗോപിയുമായുള്ള വിവാഹത്തിന് ശേഷം പിന്നണി ഗാനരംഗത്ത് നിന്ന് രാധിക മാറി നിന്നു.. മലയാളികള്‍ക്ക് സുപരിചിതയായ നടി ആറന്മുള പൊന്നമ്മയുടെ ചെറുമകളാണ് രാധിക.