അമ്പൂരിയില്‍ ചിത്രീകരിച്ച ഉരുള്‍പൊട്ടല്‍ പ്രമേയ സിനിമ; വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ആദരമര്‍പ്പിച്ച് 'നായകന്‍ പൃഥ്വി'

By :  Remesh
Update: 2024-09-28 08:32 GMT

അമ്പൂരിയില്‍ ചിത്രീകരിച്ച ഉരുള്‍പൊട്ടല്‍ പ്രമേയ സിനിമ; വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ആദരമര്‍പ്പിച്ച് 'നായകന്‍ പൃഥ്വി'

ശാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി ബി മാത്യു നിര്‍മ്മിച്ച് പ്രസാദ് എഡ്വേര്‍ഡ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'നായകന്‍ പൃഥ്വി' ഒക്ടോബര്‍ 18 ന് തിയേറ്ററുകളിലെത്തും. വയനാട് ഉരുള്‍ പൊട്ടലിന് ഇരയായവര്‍ക്ക് ആദരവായാണ് ചിത്രം സമര്‍പ്പിക്കുന്നത്. ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ അമ്പൂരിയില്‍ ചിത്രീകരിച്ച സിനിമയാണിത്. വയനാട്ടിലെ ഉരുള്‍ ദുരന്തത്തിന്റെ സാഹചര്യങ്ങളില്‍ ചിത്രത്തിന്റെ പ്രമേയത്തിന് പ്രസക്തിയേറുകയാണ്.

ഒട്ടേറെ സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച് ശ്ര ദ്ധേയനായ ശ്രീകുമാര്‍ ആര്‍ നായരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഷൈജു,അഞ്ജലി പി സുകുമാര്‍,സുകന്യ ഹരിദാസ്,പ്രിയ ബാലന്‍, ബിജു പൊഴിയൂര്‍ പിനീഷ്,പ്രണവ് മോഹന്‍,രാകേഷ് കൊഞ്ചിറ, ഡോ. നിതിന്യ, പുളിയനം പൗലോസ്, വിനോദ് വാഴച്ചാല്‍ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്.

ഗാനങ്ങള്‍: ബിടി അനില്‍കുമാര്‍, സംഗീതം: സതീഷ് രാമചന്ദ്രന്‍ ആര്‍ട്ട്: സനല്‍ ഗോപിനാഥ് എഡിറ്റിംഗ് :ഷിജി വെമ്പായം പശ്ചാത്തല സംഗീതം: ഷെരോണ്‍ റോയ് ഗോമസ്, അസോസിയേറ്റ് ഡയറക്ടര്‍ :സന്ദീപ് അജിത്കുമാര്‍,ഗ്രീഷ്മ മുരളി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Tags:    

Similar News