ഒന്നിച്ച് അഭിനയിക്കുന്നതിനിടെ പ്രണയം; സീരിയലില്‍ അമ്മായിഅമ്മയെ വിവാഹം ചെയ്ത് നടന്‍; വിവാഹത്തിന് പുറകെ സൈബര്‍ ആക്രമണവും

Update: 2025-02-10 10:29 GMT

സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയായി തെലുങ്ക് സീരിയല്‍ രംഗത്തെ ഒരു വിവാഹം. സീരിയല്‍ താരങ്ങളായ മേഘ്ന റാമി-ഇന്ദ്രനീല്‍ ദമ്പതികളാണ് കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്നത്. അമ്മായിയമ്മയെ വിവാഹം ചെയ്ത മരുമകന്‍ എന്ന പേരിലാണ് വിവാദം. 2003ല്‍ പ്രക്ഷേപണം ചെയ്ത 'ചക്രവാകം' എന്ന സീരിയലിലെ അമ്മായിയമ്മയായിരുന്നു മേഘ്ന എന്ന നടി.

ഇവര്‍ കല്യാണം ചെയ്ത ഇന്ദ്രനീല്‍ ഈ സിരീയലില്‍ ഇവരുടെ മരുമകന്റെ വേഷം അവതരിപ്പിച്ചിരുന്നു. ഇതാണ് സൈബറിടത്ത് ചര്‍ച്ചയാകാന്‍ കാരണം. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഈ സീരിയല്‍ വീണ്ടും പ്രക്ഷേപണം ചെയ്തിരുന്നു. നാല്‍പതുകാരിയായ മേഘ്നയും ഇന്ദ്രനീലും തമ്മില്‍ പ്രായ വ്യത്യാസവുമുണ്ട്. ഇതാണ് ദമ്പതികള്‍ക്ക് നേരെ ഉയരുന്ന സൈബര്‍ ആക്രമണത്തിന് കാരണം.

മാത്രമല്ല, മേഘ്നയ്ക്കെതിരെ വലിയ തോതില്‍ ബോഡി ഷെയ്മിംഗും നടക്കുന്നുണ്ട്. എന്നാല്‍ ചക്രവാകത്തിന് മുമ്പ് കാലചക്രം എന്നൊരു സീരിയലില്‍ വച്ചാണ് മേഘ്നയും ഇന്ദ്രനീലും കണ്ടുമുട്ടുന്നത്. തന്റെ പ്രണയത്തെ കുറിച്ച് അന്നേ ഇന്ദ്രനീല്‍ മേഘ്നയോട് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ പ്രായ വ്യത്യാസം കാരണം മേഘ്ന പ്രണയാഭ്യര്‍ത്ഥന തിരസ്‌കരിച്ചിരുന്നു.

പിന്നീട് ചക്രവാകം സീരിയലില്‍ വീണ്ടും എത്തിയപ്പോഴും നടന്‍ വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഏകദേശം ഒന്‍പത് തവണ തന്നെ ഇന്ദ്രനീല്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണ് മേഘ്ന പറയുന്നത്, പിന്നാലെയായിരുന്നു വിവാഹം. നിലവില്‍ സീരിയല്‍ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ് മേഘ്ന. എന്നാല്‍ ഇന്ദ്രനീല്‍ ഇപ്പോഴും സീരിയല്‍ രംഗത്തുണ്ട്.

Tags:    

Similar News