സ്വർണ നിറത്തിലുള്ള റിസ്റ്റ് വാച്ച്, സ്റ്റൈലിഷ് സൺഗ്ലാസ്, ചുണ്ടിൽ പൈപ്പുമായി ഞെട്ടിച്ച് ദഹ; തമിഴ് അരങ്ങേറ്റം ഗംഭീരമാക്കാൻ ആമിർ ഖാൻ; 'കൂലി'യിലെ ക്യാരക്ടർ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

Update: 2025-07-04 15:25 GMT

ചെന്നൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ തമിഴ് അരങ്ങേറ്റത്തിന് ആവേശം കൂട്ടി കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' എന്ന ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ആമിറിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്. നിർമാണ കമ്പനിയായ സൺ പിക്‌ചേഴ്‌സാണ് കഴിഞ്ഞ ദിവസം ആമിറിന്റെ പോസ്റ്റർ പുറത്തുവിട്ടത്.

ദഹ എന്നാണ് ആമിറിന്‍റെ കഥാപാത്രത്തിന്‍റെ പേര്. പരുക്കൻ വസ്ത്രവും സ്വർണ നിറത്തിലുള്ള റിസ്റ്റ് വാച്ചും സ്റ്റൈലിഷ് സൺഗ്ലാസും ചുണ്ടിൽ പൈപ്പുമായി ഒരു വിന്റേജ് ലുക്കിലാണ് ആമിറിന്‍റെ കഥാപാത്രത്തെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ സ്വാഗ് ലുക്ക് ഇതിനോടകം ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. ചിത്രം ആഗസ്റ്റ് 14നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു എന്റർടെയ്‌നറായിട്ടാണ് 'കൂലി' ഒരുങ്ങുന്നത് സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അനിരുദ്ധ് സം​ഗീത സംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാ​ഗ്രഹണം. രജനികാന്തിന്റെ 171-ാമത് ചിത്രമായ 'കൂലി' വലിയ പ്രതീക്ഷകളോടെയാണ് റിലീസിനൊരുങ്ങുന്നത്. 

Tags:    

Similar News