നീണ്ട 25 വര്‍ഷത്തിന് ശേഷം സൂപ്പര്‍ ഹിറ്റ് ജോഡികള്‍ വീണ്ടുമെത്തുന്നു; അജിത് ചിത്രത്തില്‍ സിമ്രാനും ഉണ്ടെന്ന് റിപ്പോര്‍ട്ട്; ഗുഡ് ബാഡ് അഗ്ലിയില്‍ താരം എത്തുന്നത് ഒരു സുപ്രധാന വേഷത്തില്‍
അജിത് നായകനായി വിടാമുയര്‍ച്ചിക്ക് ശേഷം അടുത്തതായി ഇറങ്ങുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വിടാമുയര്‍ച്ചിക്ക് ലഭിച്ചതുപോലെ വലിയ സ്വീകാര്യത ഈ ചിത്രത്തിന് ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും അജിത് ആരാധകര്‍ വലിയ ആഹ്‌ളാദത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ മറ്റൊരു അപ്‌ഡേറ്റ് കൂടി പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍.
തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓണ്‍സ്‌ക്രീന്‍ താരജോഡിയായ അജിത്തും സിമ്രാനും ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്ന എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നീണ്ട 25 വര്‍ഷത്തിന് ശേഷമാണ് അജിത്തും സിമ്രാനും വീണ്ടും ഒന്നിച്ചെത്തുന്നത്. അജിത് നായകനായെത്തുന്ന ഗുഡ് ബാഡ് അഗ്ലിയിലാണ് സിമ്രാനും ഒരു സുപ്രധാന വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും അജിത് ആരാധകര്‍ക്കിടയില്‍ ഈ വാര്‍ത്ത ചര്‍ച്ചയായി കഴിഞ്ഞു. മുന്‍പ് അവള്‍ വരുവാല (1998), വാലി (1999), ഉന്നൈ കൊട് എന്നൈ തരുവേന്‍ (2000) എന്നീ ചിത്രങ്ങളില്‍ അജിത്തും സിമ്രാനും ഒന്നിച്ചെത്തിയിരുന്നു. അവള്‍ വരുവാല എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് വാലിയിലും ഹിറ്റ് ജോഡികള്‍ ഒന്നിച്ചെത്തിയത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയ ആയ സിമ്രാന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് 2014 ലാണ് സിമ്രാന്‍ അഭിനയ രം?ഗത്തേക്ക് തിരികെ വരുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ?ഗുല്‍മോഹര്‍ ആണ് സിമ്രാന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അതേസമയം ശബ്ദം എന്ന ചിത്രമാണ് സിമ്രാന്റേതായി റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം.
അറിവഴഗന്‍ വെങ്കിടാചലം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദി പിനിഷെട്ടിയാണ് നായകനായെത്തുന്നത്. ഈ മാസം 28 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഗുഡ് ബാഡ് അ?ഗ്ലിയില്‍ ശ്രീലീലയും മീനയും പ്രധാന വേഷങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അജിത്ത് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുക.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 10 ന് തിയറ്ററുകളിലെത്തും. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. വിടാമുയര്‍ച്ചിയാണ് അജിത്തിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.