'എകെ 64' ന്റെ വൻ അപ്ഡേറ്റ് പുറത്ത്; ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റിൽ നടക്കുമെന്നും റിപ്പോർട്ടുകൾ; കടുത്ത ആകാംക്ഷയിൽ ആരാധകർ
By : സ്വന്തം ലേഖകൻ
Update: 2025-07-03 10:19 GMT
ചെന്നൈ: തമിഴ് സൂപ്പർതാരം തല അജിത് കുമാറിന്റെ 64-ാമത് ചിത്രമായ 'എകെ64'ന്റെ ഔദ്യോഗിക പ്രഖ്യാപനം 2025 ഓഗസ്റ്റിൽ ഉണ്ടാകുമെന്ന് വിവരങ്ങൾ. 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം അജിത് വീണ്ടും സംവിധായകൻ ആദിക് രവിചന്ദ്രനുമായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
റോമിയോ പിക്ചേഴ്സിന്റെ ബാനറിൽ രാഹുൽ നിർമ്മിക്കുന്ന ഈ ചിത്രം 2025 നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം, 2026-ലെ വേനൽക്കാല റിലീസിനാണ് ലക്ഷ്യമിടുന്നത്. 'ഗുഡ് ബാഡ് അഗ്ലി'യുടെ വിജയത്തിന് ശേഷം അജിത്തും ആദിക്കും തമ്മിലുള്ള രണ്ടാമത്തെ ചിത്രമാണ് 'എകെ64'. ഈ ചിത്രത്തിൽ അന്യഭാഷയിലെ ഒരു സൂപ്പര്‍താരം കൂടി പ്രധാന വേഷത്തില്‍ എത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.