വയലന്‍സ് വിട്ടത് എന്റെ മോനുവേണ്ടിയാണ്; എന്റെ മോന് എന്തെങ്കിലും പറ്റയാ കളഞ്ഞത് തിരിച്ചെടുക്കണമല്ലോ? മാസ് ഫൈറ്റുമായി അജിത്; 'ഗുഡ് ബാഡ് അഗ്ലി' ട്രെയിലര്‍ പുറത്ത്

Update: 2025-04-05 08:24 GMT

തമിഴ് സിനിമപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന അജിത്തിന്റെ അടുത്ത ബിഗ് ബജെറ് ചിത്രം  എത്തുന്നു. അജിത് കുമാർ പ്രധാനവേഷത്തിൽ എത്തുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിക് രവിചന്ദ്രൻ ആണ്. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലുട നീളം ട്രെയിലർ വലിയ സ്വീകാര്യത നേടി വരുന്നു.

മൈത്രി മൂവി മേക്കേഴ്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ കൈവശം ആയിരിക്കും. ട്രെയിലർ പുറത്ത് വന്നതോടെ ആരാധകരുടെ പ്രതീക്ഷകൾ കൂടുതൽ ഉയർന്നിരിക്കുകയാണ്. ഇതിനകം തന്നെ ട്രെയിലർ 8 മില്യണിലധികം ആളുകൾ കണ്ടിട്ടുണ്ട്.

ടീസർ റിലീസായ ആദ്യ 24 മണിക്കൂറിൽ 21 മില്യണിലധികം വ്യൂസ് നേടി ഒരു റെക്കോർഡും കുറിച്ചിട്ടുണ്ട് – ഇതുവരെ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കണ്ട തമിഴ് ടീസറെന്ന ഖ്യാതിയോടെയാണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും വലിയ ഹിറ്റായി മാറിയിട്ടുണ്ട്. അജിത്ത് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായി തിളങ്ങുന്ന ചിത്രം അതുകൊണ്ടുതന്നെ ആരാധകർക്ക് ഏറെ കാത്തിരിപ്പുള്ളതായിരുന്നു. 63-ാമത് ചിത്രമാണ് അജിത്തിന്‍റേതായി ഈ ആക്ഷൻ ഡ്രാമ.

തൃഷയാണ് നായിക, കൂടാതെ സുനിൽ, പ്രസന്ന, അർജുൻ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതത്തിന് നേതൃത്വം നൽകുന്നത്. നവീൻ യെർനേന, വൈ രവിശങ്കർ എന്നിവർ ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നു. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമയും ആക്ഷനും നിറഞ്ഞ ഒരു ഭീമൻ വിജയത്തിന് ‘ഗുഡ് ബാഡ് അഗ്ലി’ ഒരുക്കമാകുകയാണ് – ഫാൻസ് കാത്തിരിപ്പിലാണ്.

Tags:    

Similar News