ഞാൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി; എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിനും നന്ദി; നീണ്ട ആശങ്കകൾക്കൊടുവിൽ നെഞ്ചിന്റെ ഒരു ഭാഗത്ത് ഒട്ടിച്ച പ്ലാസ്റ്ററുമായി ഗായിക അമൃത സുരേഷ്; സുഖ വിവരം തിരക്കി ആരാധകർ...!
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസമായി അമൃത സുരേഷ് നടൻ ബാല വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമൃതയുടെ ലൈവിന് പിന്നാലെ രൂക്ഷമായി സോഷ്യൽ മീഡിയ ആക്രമണം നേരിട്ടിരുന്നു. ശേഷം ചേച്ചിയെ ഇങ്ങനെ വേദനിപ്പിക്കല്ലേയെന്ന മുന്നറിയിപ്പുമായി അനിയത്തി അഭിരാമി സുരേഷും എത്തിയിരുന്നു.
അതിനുശേഷം അമൃത ആശുപത്രിയിൽ ആകുന്നതും കണ്ടു. ഇപ്പോഴിതാ ഗായിക അമൃത സുരേഷ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതായി എന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സഹോദരി അഭിരാമി സുരേഷാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴിതാ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിരിക്കുകയാണ് അമൃത. ഗായിക തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. 'എന്നെ അന്വേഷിച്ചതിനും എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിനും നന്ദി' എന്നും അമൃത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഗായിക പങ്കുവച്ച ചിത്രത്തിൽ നെഞ്ചിന്റെ ഒരു ഭാഗത്തായി ഒട്ടിച്ച പ്ലാസ്റ്ററും കാണാം.
വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചിതരായെങ്കിലും നടി അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള വിവാദമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.
മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ബാല രംഗത്ത് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ബാലയ്‌ക്കെതിരെ മകൾ അവന്തിക ഒരു വീഡിയോ പങ്കുവച്ചു.
ഇതിന് ശേഷം ബാലയിൽ നിന്നും അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അമൃതയും രംഗത്തെത്തിയതോടെയാണ് പ്രശ്നം വലിയ ചർച്ച വിഷയം ആയിരിന്നു. വിവാഹമോചനം വരെ എത്തിച്ച പീഡനങ്ങൾ നിറഞ്ഞ ദാമ്പത്യം നൽകിയ മുറിപ്പാടുകൾക്ക് താൻ ഇന്നും ചികിത്സ തേടുന്നുവെന്ന് അമൃതമുൻപ് പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.
വലിയ രീതിയിലുള്ള സൈബറാക്രമണം ഇതിന് പിന്നാലെ അമൃത സുരേഷും കുടുംബവും നേരിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും അമൃതയ്ക്ക് ഉണ്ട്.