കലൈപ്പുലിയും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നു; ചിമ്പു നായകനാവുന്ന 'അരസൻ'റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Update: 2025-10-08 12:38 GMT

ചെന്നൈ: ദേശീയ പുരസ്‌കാര ജേതാവ് വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'അരസൻ'റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിമ്പുവാണ് ചിത്രത്തിൽ നായകനെത്തുന്നത്. വി ക്രിയേഷൻസിൻ്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. 'അസുരൻ' എന്ന വൻവിജയ ചിത്രത്തിന് ശേഷം വെട്രിമാരനും നിർമ്മാതാവ് കലൈപ്പുലി എസ്. താണുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ കൂട്ടുകെട്ടിനെ ഉറ്റുനോക്കുന്നത്. ആദ്യമായാണ് വെട്രിമാരൻ്റെ സംവിധാനത്തിൽ സിൽമ്പരസൻ അഭിനയിക്കുന്നത്. 'പൊല്ലാതവൻ', 'ആടുകളം', 'വിസാരണൈ', 'വട ചെന്നൈ', 'അസുരൻ', 'വിടുതലൈ 1', 'വിടുതലൈ 2' തുടങ്ങിയ ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ നേടിയ വെട്രിമാരൻ്റെ സംവിധാന ശൈലിക്ക് സിൽമ്പരസൻ്റെ അഭിനയ പ്രതിഭയും കൂടിച്ചേരുമ്പോൾ 'അരസൻ' ഒരു നാഴികക്കല്ലാകുമെന്നാണ് സിനിമാ ലോകത്തിൻ്റെ വിലയിരുത്തൽ.

ചിമ്പുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'അരസൻ' എന്ന് കരുതപ്പെടുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. 

Tags:    

Similar News