ആസിഫ് അലിയുടെ ഹയസ്റ്റ് ബജറ്റ് ചിത്രം; 'ടിക്കി ടാക്ക'യില്‍ ജോയിന്‍ ചെയ്ത് നസ്‍ലെന്‍; കാത്തിരിപ്പിൽ ആരാധകർ

Update: 2025-07-05 09:51 GMT

ലയാളത്തിലെ പ്രിയ നടൻ ആസിഫ് അലിയുടെ അടുത്ത് വരാൻ പോകുന്ന സിനിമയാണ് ടിക്കി ടാക്ക. നടന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്‍റെ തീരനിരയും ശ്രദ്ധേയമാണ്. നസ്‍ലെന്‍ ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ നസ്‍ലെന്‍ സിനിമയുടെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. സംവിധായകന്‍ രോഹിത് വി എസ് നസ്‍ലെന്‍റെ ഒരു ചിത്രം നവമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറല്‍ ആയിട്ടുണ്ട്. ഒരു കടല്‍ത്തീരത്ത് വലതുകൈയില്‍ തോക്കുമായി നില്‍ക്കുന്ന നസ്‍ലെന്‍ ആണ് ചിത്രത്തില്‍ ഉള്ളത്. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നര്‍ വിഭാഗത്തില്‍ പെട്ടതാണ്.

Tags:    

Similar News