വീണ്ടും മിന്നിച്ച് ആസിഫ് ബ്രോ..; ചിത്രം സര്‍ക്കീട്ടിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്ത്; ഒരു ഫീൽ ഗുഡ് പടമെന്ന് ആരാധകർ!
കൊച്ചി: ഈ വർഷം മികച്ചൊരു തുടക്കമിട്ടാണ് ആസിഫ് അലി സിനിമകൾ എത്തിയത്. ഓരോ സിനിമയും വളരെ വ്യത്യസ്ത നിറഞ്ഞതായിരുന്നു. അതുപോലൊരു ചിത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയ 'സര്‍ക്കീട്ട്' എന്ന ചിത്രം. ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിൽ സംവിധാനം നിര്‍വഹിച്ചത് ഒമറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആസിഫ് അലിയുടെ സര്‍ക്കീട്ടിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥയും രചിച്ചു സംവിധാനം ചെയ്തതാണ് 'സർക്കീട്ട്'. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'സർക്കീട്ട്'. ഒരു മികച്ച ഫീല്‍ ഗുഡ് സിനിമ എന്നാണ് സര്‍ക്കീട്ട് കണ്ടവര്‍ അഭിപ്രായം പറയുന്നത്. സിനിമ ഇപ്പോഴും തിയറ്ററുകളിൽ വളരെ വിജയകരമായി ഓടുകയാണ്.