'സേ നോ ടു ഡ്രഗ്‌സ്..'; വി.കെ. പ്രകാശ് ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിൽ; 'ബാംഗ്ലൂര്‍ ഹൈ'ന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി
കൊച്ചി: ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ബാംഗ്ലൂരിലെ സിയോണ്‍ ഹില്‍സ് ഗോള്‍ഫ് കോഴ്സില്‍ വെച്ച ചടങ്ങിലായിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. താരങ്ങളും അണിയറപ്രവര്‍ത്തകരും സന്നിഹിതരായ ചടങ്ങില്‍ ചിത്രത്തിന്റെ നിര്‍മാതാവായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ. റോയ്, സംവിധായകന്‍ വി.കെ. പ്രകാശ്, നടന്‍ ഷൈന്‍ ടോം ചാക്കോ എന്നിവരും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ- ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു. 'ബാംഗ്ലൂര്‍ ഹൈ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'സേ നോ ടു ഡ്രഗ്‌സ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.
മോഹന്‍ലാലിന്റെ 'കാസനോവ', 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', ടോവിനോ തോമസിന്റെ 'ഐഡന്റിറ്റി' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാനറില്‍നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രമാണ് 'ബാംഗ്ലൂര്‍ ഹൈ'. അനൂപ് മേനോന്‍, ഐശ്വര്യ മേനോന്‍, റിയ റോയ്, ഷാന്‍വി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിന്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍, റിനോഷ് ജോര്‍ജ്, വിനീത് തട്ടില്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള സന്ദേശം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിടുന്ന ചിത്രം 'ബാംഗ്ലൂര്‍ ഹൈ' യുടെ രചന ആശിഷ് രജനി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു.
ഫോട്ടോഗ്രാഫി ഡയറക്ടര്‍ മനോജ് കുമാര്‍ ഖട്ടോയ്, എഡിറ്റര്‍ നിധിന്‍ രാജ് അരോള്‍, സംഗീതം സാം സി.എസ്, ലൈന്‍ പ്രൊഡക്ഷന്‍ ട്രെന്‍ഡ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാബു എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വയം മേത്ത, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനോദ് രവീന്ദ്രന്‍, സൗണ്ട് ഡിസൈന്‍ അജിത് എ. ജോര്‍ജ്, അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ ബാലചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍ സുജാത രാജൈന്‍, മേക്കപ്പ് രേഷാം മൊര്‍ദാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോ ഒറ്റത്തിക്കല്‍, സ്റ്റില്‍സ് കുല്‍സും സയ്യിദ, വിഷ്വല്‍ പ്രൊമോഷന്‍സ് സ്നേക്പ്ലാന്റ്, ഡിസൈനുകള്‍ വിന്‍സി രാജ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.