ഓരോ സീനും നിങ്ങൾക്ക് അഡ്രിനാലിന്‍ റഷ് തരും; പ്രേക്ഷകരെ എന്തായാലും തൃപ്തിപ്പെടുത്തും; വയലന്‍സില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ല; കൂലിയെ കുറിച്ച് ലോകേഷ്

Update: 2025-07-27 11:41 GMT

ജനികാന്ത് ചിത്രം കൂലിയില്‍ ആരാധകര്‍ക്ക് തീര്‍ച്ചയായും വയലന്‍സ് പ്രതീക്ഷിക്കാമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് . അക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ് ലോകേഷ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.

വയലന്‍സില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യില്ലെങ്കിലും സിനിമ കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കുമെന്നും ലോകേഷ് പറഞ്ഞു. തീര്‍ച്ചയായും കൂലി പ്രേക്ഷകര്‍ക്ക് അഡ്രിനാലിന്‍ റഷ് തരുമെന്ന ഉറപ്പും സംവിധായകൻ പറഞ്ഞു.

ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്‌സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News