'ഒരു ഹുക്ക് ഒരു ജാബ് അതിലും തീർന്നില്ലേ ഒരു അപ്പർകട്ട്.. നീ തീർന്നെടാ..'; കിടുക്കാച്ചി ആക്ഷനുമായി ആന്റണി വർഗീസ് പെപ്പെ; ട്രെൻഡിംഗായി 'ദാവീദിന്റെ ടീസർ
കൊച്ചി: യുവ താരം ആൻ്റണി വർഗീസ് പെപ്പെയുടെ വരാനിരിക്കുന്ന ആക്ഷൻ സ്പോർട്ട് ചിത്രമാണ് 'ദാവീദ്'. തട്ടുപൊളിപ്പൻ ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ 'ദാവീദ്' എന്ന ചിത്രം പ്രഖ്യാപനം എത്തിയത് മുതൽ വലിയ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആഷിക് അബു എന്ന ബോക്സറുടെ വേഷമാണ് ആൻ്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവാഗതനായ ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധാനം. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് 'ദാവീദ്' നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെയാണ് പുറത്ത് വന്നത്. ടീസർ യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ്.
ഗംഭീര ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. നേരത്തെ പുറത്തിറങ്ങിയ വിജയ രാഘവന്റെയും അജു വർഗീസിന്റെയും ക്യാരക്ടർ പോസ്റ്ററുകൾ ശ്രദ്ധ നേടിയിരുന്നു. പുത്തലത്ത് രാഘവൻ എന്ന കഥാപാത്രത്തെയാണ് വിജയ രാഘവൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താരത്തിന്റെ മറ്റൊരു ശക്തമായ കഥാപാത്രമാവുംദാവീദിലെ പുത്തലത്ത് രാഘവൻ എന്നാണ് വിലയിരുത്തൽ. സാം പുത്തേടത്ത് എന്ന കഥാപാത്രത്തെയാണ് അജു വർഗീസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
'ദാവീദ്' ന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും, ദീപു രാജീവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ-പാക്ക്ഡ് എൻ്റർടെയ്‌നറയാണ് ചിത്രം എത്തുക. ലിജോമോൾ ജോസ്, വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു, മോ ഇസ്മായിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. സാലു കെ തോമസിൻ്റെ ഛായാഗ്രഹണവും രാകേഷ് ചെറുമാടത്തിൻ്റെ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം. ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത് പിസി സ്റ്റണ്ട്സ് ആണ്.