കൊടുംവില്ലനായ റഹ്‌മാന്റെ ഐകോണിക് വാക്ക്; കൂടെ നിന്ന് ഹംസയും..! ഇത് ബോളിവുഡിനെ തന്നെ ഞെട്ടിച്ച പടം; രണ്‍വീറിന്റെ 'ധുരന്ദര്‍' വെറും അഞ്ച് ദിവസം കൊണ്ട് നേടിയത് എത്ര?
രൺവീർ സിംഗ് നായകനായ ബിഗ് ബജറ്റ് ബോളിവുഡ് ചിത്രം 'ധുരന്ദർ' രാജ്യമെമ്പാടും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ അഞ്ച് ദിവസങ്ങൾ കൊണ്ട് 159.40 കോടി രൂപയുടെ നെറ്റ് കളക്ഷൻ ചിത്രം നേടി. കേരളത്തിൽ ബോളിവുഡ് ചിത്രങ്ങൾക്ക് വലിയ മാർക്കറ്റില്ലെങ്കിൽ പോലും, മികച്ച ഉള്ളടക്കം കാരണം ഈ ചിത്രം മലയാളികൾക്കിടയിലും ശ്രദ്ധ നേടി.
കേരളത്തിലെ ബോക്സ് ഓഫീസിലും 'ധുരന്ദർ' ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ അഞ്ച് ദിവസങ്ങൾ കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് 99 ലക്ഷം രൂപ (ഒരു കോടിയോളം) കളക്ഷൻ നേടി. രൺവീർ സിംഗ് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന മികച്ച കളക്ഷനാണിത്.
'ഉറി: ദി സർജിക്കൽ സ്ട്രൈക്ക്' ഒരുക്കിയ ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗ് 'ദി റാത്ത് ഓഫ് ഗോഡ്' എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന ഇന്ത്യൻ ഇൻ്റലിജൻസ് ഏജൻ്റായാണ് എത്തുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.