'ഇടനെഞ്ചിലെ മോഹം..'; ഇനി കുറച്ച് പ്രണയം; ധ്യാൻ ചിത്രം 'ഒരു വടക്കൻ തേരോട്ട'ത്തിലെ ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകർ
By : സ്വന്തം ലേഖകൻ
Update: 2025-06-19 11:54 GMT
മലയാളത്തിലെ പ്രിയ നടൻ ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഒരു വടക്കൻ തേരോട്ടം'. ഇപ്പോൾ സിനിമയുടെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഇടനെഞ്ചിൽ എന്ന പ്രണയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകൻ ബെർണിയും മകനും ചേർന്നാണ്.
ഹരിശങ്കർ, ശ്രീജ ദിനേശ് എന്നിവർ ആലപിച്ച ഗാനം എഴുതിയത് ഹസീന എസ് കാനം ആണ്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദൻ നാരായണൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.