'ഭാര്യയും മക്കളും ഉള്ളവര്‍ക്ക് ഞാനൊരു കോമഡി പീസായിരിക്കും; എന്റെ അവസ്ഥകളും കോമഡിയായിരിക്കും; പക്ഷേ എനിക്ക് എന്റെ ലൈഫ് കോമഡി അല്ല സാറെ'; ദിലീപിന്റെ 150-ാം ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി ടീസര്‍ പുറത്ത്

Update: 2025-02-04 09:31 GMT

പരാജയങ്ങളില്‍ ഉഴലുന്ന നടന്‍ ദിലീപിന്റെ തിരിച്ചുവരവ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലൂടെയോ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനം ചെയ്യുന്നത്. ദി സോള്‍ ഓഫ് പ്രിന്‍സ് ഓഫിഷ്യല്‍ തീം ആണ് ടീസര്‍ എന്ന നിലയില്‍ അണിയറക്കാര്‍ പുറത്തുവിട്ടത്. മികച്ച വിഷ്വലുകളും മനോഹരമായ പശ്ചാത്തല സംഗീതവുമാണ് ടീസറിന്റെ നട്ടെല്ല്. മികച്ച അഭിപ്രായം നേടുന്ന ടീസര്‍, ആരാധകര്‍ ദിലീപിന്റെ തിരിച്ചുവരവാകുമെന്നാണ് വിശേഷിപ്പിക്കുന്നത്.

സനല്‍ ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷാരിസ് മുഹമ്മദാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് പ്രിന്‍സ്. ഫീല്‍ഗുഡ് എന്ന ജോണറിലാണ് ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ് എന്ന വ്യക്തമാക്കുന്നതാണ് ടീസര്‍. ധ്യാന്‍ ശ്രീനിവാസന്‍,സിദ്ധിഖ്,ബിന്ദു പണിക്കര്‍,മഞ്ജുപിള്ള,ജോണി ആന്റണി,അശ്വിന്‍.പി ജോസ്, വിനീത് തട്ടില്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Full View

ദിലീപും ധ്യാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ സിനിമ ഒരു കോമഡി പാക്കേജ് ആകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഉപചാരപൂര്‍വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കു ചീഫ് അസോഷ്യേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'.

Tags:    

Similar News