'പെണ്‍കുട്ടിയാണെങ്കില്‍ തന്റെ മിനിയേച്ചര്‍ ഡ്രസുകളൊക്കെ ധരിപ്പിക്കാമല്ലേ; ആണ്‍കുട്ടിയായലും കുഴപ്പമില്ല'; ദിയ കൃഷ്ണ ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് വൈറല്‍

Update: 2025-04-07 10:17 GMT

നടന്‍ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ, തന്റെ ഗര്‍ഭകാലത്തിന്റെ സന്തോഷം പങ്കുവെച്ച് ബേബി മൂണ്‍ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. അക്വാ ബ്ലൂ ഷേഡിലുള്ള ബ്രാലെറ്റ്, സൈഡ് സ്ലിറ്റ് നെറ്റ് സ്‌കേര്‍ട്ട് എന്നിവ ധരിച്ചാണ് ദിയ ക്യാമറയ്ക്കു മുന്നില്‍ തിളങ്ങിയത്. മറൈഡ് ലുക്കിലുള്ള പോസ്, ന്യൂഡ് ലിപ് ഷേഡ്, ലളിതമായ ആക്‌സസറികള്‍, വേവി ഹെയര്‍ സ്റ്റൈല്‍ എന്നിവയൊക്കെ ചേർന്ന് ദിയയുടെ ചിത്രങ്ങൾക്ക് പ്രത്യേക തിളക്കം നൽകി.

ദിയയും ഭര്‍ത്താവായ അശ്വിന്‍ ഗണേഷും ഇപ്പോൾ കുഞ്ഞിന്റെ വരവിനായി ഒരുങ്ങുകയാണ്. അടുത്തിടെ നടന്ന തങ്ങളുടെ വളകാപ്പ് ചടങ്ങ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

മദർഹുഡ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ ദിയ, ആദ്യത്തെ മൂന്ന് മാസം ഏറെ ബുദ്ധിമുട്ടായിരുന്നുവെന്നും അത് മാറിയത് മൂന്നു മാസത്തിന് ശേഷം മാത്രമാണെന്നും പറഞ്ഞു. "മിക്ക ദിവസങ്ങളിലും കരച്ചിലായിരുന്നു. മാനസികമായും ശാരീരികമായും വളരെ വ്യത്യാസം അനുഭവപ്പെട്ടു," എന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും ദിയ തന്റെ വ്‌ലോഗില്‍ തുറന്നു പറഞ്ഞു.

Full View

പെൺകുട്ടിയാണെങ്കിൽ തന്റെ പണ്ടത്തെ ഡ്രസുകൾ അവള്ക്ക് ഇടാമെന്ന് ദിയ പറഞ്ഞപ്പോൾ അവളിലെ അമ്മയുടെ ആവേശം സ്‌പഷ്ടമായിരുന്നു. "എങ്കിലും ആണായാലും പെണ്ണായാലും മനസ്സിൽ കുഴപ്പമൊന്നുമില്ല" എന്നും ദിയ വ്യക്തമാക്കി. ദിയയുടെ ഈ ഫോട്ടോഷൂട്ടും ഗർഭകാല അനുഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത നേടുകയാണ്.

Tags:    

Similar News