'എമ്പുരാനി'ൽ കാണുമെന്ന് വിചാരിച്ചു കണ്ടില്ല; ഇതാ...ആരാധകരെ ഞെട്ടിച്ച് ആ വാർത്ത; നമ്മുടെ എല്ലാം സ്വന്തം 'കൊറിയന്‍ ലാലേട്ടന്‍' ഇന്ത്യന്‍ സിനിമയിൽ അഭിനയിക്കും; അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

Update: 2025-10-29 11:47 GMT

പ്രശസ്ത സൗത്ത് കൊറിയൻ നടൻ ഡോൺ ലീ (മാ ഡോങ് സിയോക്) ഇന്ത്യൻ സിനിമയിലേക്ക് അരങ്ങേറാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രഭാസ് നായകനാകുന്ന സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിലൂടെയാകും താരം ആദ്യമായി ഇന്ത്യൻ സിനിമയിൽ എത്തുക എന്ന് കൊറിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

'മുകോ' എന്ന കൊറിയൻ എന്റർടെയ്ൻമെന്റ് കൂട്ടായ്മയാണ് എക്സ് പ്ലാറ്റ്‌ഫോമിൽ ഇതു സംബന്ധിച്ച സൂചനകൾ പങ്കുവെച്ചത്. 'ബാഹുബലി'യിലൂടെ ലോകശ്രദ്ധ നേടിയ പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന ചിത്രത്തിന്റെ പേര് 'സ്പിരിറ്റ്' എന്നാണ്. ഡാർക്ക് ടോണിലുള്ള ഒരു ഡിറ്റക്ടീവ് ക്രൈം ഡ്രാമയായിരിക്കും ഇത്. ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എതിരാളിയായി ഡോൺ ലീ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ചിത്രം കൊറിയയിൽ റിലീസ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, ചിത്രത്തിന്റെ അണിയറക്കാർ ഡോൺ ലീയുടെ പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രഭാസിന്റെ കരിയറിലെ 25-ാം ചിത്രമാണ് 'സ്പിരിറ്റ്'. സന്ദീപ് റെഡ്ഡി വാംഗയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഒരു പോലീസ് ഡ്രാമയാണ്. കരിയറിൽ ആദ്യമായാണ് പ്രഭാസ് പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങളേക്കാൾ നാടകീയതയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ ചിത്രീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'കൊറിയൻ ലാലേട്ടൻ' എന്ന് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ഡോൺ ലീയുടെ വരവ് ഇന്ത്യൻ സിനിമാസ്വാദകർക്കിടയിൽ വലിയ ആകാംഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

Similar News