നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുറിച്ച് മാറ്റണം; തമിഴ്‌നാട്ടില്‍ പ്രദര്‍ശനം നിരോധിക്കണം; എമ്പുരാനെതിരെ അണ്ണാ ഡിഎംകെയും എംഡിഎംകെയും

നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുറിച്ച് മാറ്റണം

Update: 2025-04-03 13:58 GMT

ചെന്നൈ: എമ്പുരാനില്‍ വീണ്ടും കത്രിക വെക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. 'നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചാണ്. ചിത്രത്തിലെ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ മുറിച്ച് മാറ്റണമെന്നും എംഐഡിഎംകെ ആവശ്യപ്പെട്ടു. എമ്പുരാന്റെ പ്രദര്‍ശനം തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സിനിമക്കെതിരെ സംഘപരിവാര്‍ രംഗത്തെത്തിയതിന് പിന്നാലെ 24 സീനുകള്‍ ചിത്രത്തില്‍ നിന്ന് മുറിച്ച് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദം തലപൊക്കുന്നത്. സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസറും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും രംഗത്തെത്തിയതോടെയാണ് റീ സെന്‍സറിംഗ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായി. പ്രധാനമായും 24 ഭാഗങ്ങളാണ് ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി. ചിത്രത്തിലെ വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബല്‍ദേവ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News