ഫഹദ് കല്യാണി കോമ്പോയുടെ 'ഓടും കുതിര ചാടും കുതിര' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ഫഹദ് ഫാസിൽ നായകനായെത്തുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രം സെപ്റ്റംബർ 26 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. കല്യാണി പ്രിയദർശൻ നായികയായെത്തുന്ന ചിത്രം ഓണം റിലീസായാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അൽത്താഫ് സലിം ആയിരുന്നു. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ജസ്റ്റിൻ വർഗീസ് സംഗീതവും ജിന്റോ ജോർജ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. നിധിൻ രാജ് അരോളാണ് ചിത്രസംയോജനം.
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർക്ക് പുറമെ ലാൽ, മണിയൻപിള്ള രാജു, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, അനുരാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ സാങ്കേതിക, നിർമ്മാണ വിഭാഗങ്ങളിലെ ഓരോരുത്തരുടെയും വിവരങ്ങൾ ഉൾപ്പെടെയാണ് നിർമ്മാതാക്കൾ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.