കൂമന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും, നായികയായി അപര്‍ണ ബാലമുരളി; മിറാഷ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
കൂമന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ മാസം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ എക്‌സ്പീരിമെന്റ്സും നാദ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
മുകേഷ് ആര്‍ മെഹ്താ, ജതിന്‍ എം സേതി, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'അടുത്തെത്തുമ്പോള്‍ മങ്ങുന്നു' (എമറല െമ ്യെീൗ ഴല േരഹീലെൃ) എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകലോകം വരവേറ്റത്. ഹക്കീം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. സതീഷ് കുറുപ്പാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, വി എസ് വിനായകാണ് എഡിറ്റര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്,മ്യൂസിക് - വിഷ്ണു ശ്യാം.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, കോസ്റ്റും ഡിസൈനര്‍- ലിന്റാ ജിത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രണവ് മോഹന്‍, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ - ടോണി മാഗ്മിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - കറ്റീന ജീത്തു, സ്റ്റില്‍സ് - നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ് - യെല്ലോ ടൂത്ത്, ലൈന്‍ പ്രൊഡ്യൂസര്‍ - ബെഡ് ടൈം സ്റ്റോറീസ്, പി ആര്‍ ഒ & മാര്‍ക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.