മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഒടിടിയിലേക്ക്; 'ഹൃദയപൂര്‍വ്വം' അടുത്ത ആഴ്ച ഒടിടിയില്‍; സ്ട്രീമിംഗ് ജിയോ ഹോട്സ്റ്റാറിലൂടെ
By : സ്വന്തം ലേഖകൻ
Update: 2025-09-19 15:16 GMT
കൊച്ചി: ഏറെ പ്രേക്ഷകശ്രദ്ധ നേടിയ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം' സെപ്റ്റംബർ 26 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ജിയോ ഹോട്സ്റ്റാർ മലയാളം ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ഓണം റിലീസായി ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഈ പ്രഖ്യാപനം. തിയേറ്റർ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിലെത്തുന്നത്.
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിനുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടി.പി. സോനു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.