ജനുവരി തിയറ്ററുകൾ പൂരപറമ്പാകും..; ദളപതി വിജയ് യുടെ അവസാന ചിത്രം ജനനായകന്റെ വമ്പൻ അപ്ഡേറ്റ് പുറത്ത്; ആവേശത്തിൽ ആരാധകർ
തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'ജനനായകൻ' ജനുവരി 9-ന് തിയറ്ററുകളിലെത്തും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വെങ്കട്ട് കെ. നാരായണൻ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മാമിതാ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.
ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം, വിജയ്‌യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അട്‍ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുമെന്ന റിപ്പോർട്ടുകളാണ്. ഈ സൂപ്പർ സ്റ്റാർ കൂട്ടുകെട്ട് 'ജനനായകന്' വലിയ പ്രവർത്തനാനുകൂല്യമാണ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ആദ്യഗാനം ദീപാവലിക്ക് പുറത്തിറങ്ങുമെന്നും വിജയ് തന്നെ ഗാനം ആലപിക്കുമെന്നുമാണ് ഏറ്റവും പുതിയ വിവരങ്ങൾ.
സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ അനിൽ അരശ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. സെൽവ കുമാർ ആർട്ട് ഡയറക്ടറായും ശേഖർ, സുധൻ എന്നിവർ കൊറിയോഗ്രാഫർമാരായും പ്രവർത്തിക്കുന്നു. കളക്ഷനിൽ 1000 കോടി തികച്ച് സിനിമയിൽ നിന്ന് മാറാൻ വിജയ്‌ക്ക് 'ജനനായകനിലൂടെ' സാധിക്കുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.