കിഷ്‍കിന്ധാ കാണ്ഡത്തിനു ശേഷം നാരായണീന്‍റെ മൂന്നാണ്മക്കളുമായി ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്; ജോജു ജോര്‍ജ് ചിത്രം പ്രദർശനത്തിനെത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ആദ്യ സംവിധാന ചിത്രമായ 'പണി' യുടെ വമ്പൻ വിജയത്തിന് ശേഷം ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'. ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയത് മുതൽ വലിയ പ്രതീക്ഷയിലാണ് സിനിമ ആസ്വാദകർ. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ വേലായുധന്‍ ആണ്. ജോജു ജോര്‍ജിനൊപ്പം സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ജനുവരി 16 ന് തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മോളിവുഡിൽ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്. ആസിഫ് അലി നായകനായ കിഷ്‍കിന്ധാ കാണ്ഡമാണ് അവരുടെ ഏറ്റവും ഒടുവിലത്തെ റിലീസ്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.
ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിൽ എത്തുന്നത്. സംവിധായകന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിസ്കണ്‍ പൊടുത്താസ്, വരികള്‍ റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രതീക് ബാഗി, എഡിറ്റിംഗ് ജ്യോതി സ്വരൂപ് പാണ്ട.