'ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം; ഇത് ഉപയോഗിച്ച് ജീവിതം തകര്‍ത്ത ഒരുപാട് പേരുണ്ട്; 10 വര്‍ഷം മുന്‍പുള്ള ഡി അഡിക്ഷന്‍ സെന്ററുകളുടെ എണ്ണവും ഇന്നത്തെയും തമ്മില്‍ കംപെയര്‍ ചെയ്താല്‍ മതി; ഒഴിവാക്കിയാല്‍ അവനവനു കൊള്ളാം': ജൂഡ്

Update: 2025-04-30 11:08 GMT

സിനിമാ മേഖലയിലുള്ള ലഹരി കേസുകളിലെ പ്രതികള്‍ക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തില്‍ ശക്തമായ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ജൂഡ് തന്റെ നിലപാട് വ്യക്തമാക്കി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ജീവിതം തകര്‍ത്ത് ഒരുപാട് പേരുണ്ടെന്നും ഇപ്പോള്‍ പിടിയിലായവരെ ന്യായീകരിക്കുന്നവര്‍ അതോര്‍ക്കണമെന്നും ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

''ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകര്‍ത്ത ഒരുപാട് പേരുണ്ട്. ഒരു 10 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്ന ഡീ അഡിക്ഷന്‍ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് കംപയര്‍ ചെയ്തു നോക്കിയാല്‍ മതി. ഒഴിവാക്കിയാല്‍ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ'' എന്നാണ് ജൂഡിന്റെ കുറിപ്പ്.

Full View

സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷറഫ് ഹംസ, റാപ്പര്‍ വേടന്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഹൈബ്രിഡ് ലഹരി കേസില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിടിയിലായ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്.

ഖാലിദ് റഹ്‌മാനെ പിന്തുണച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് പങ്കുവച്ച പോസ്റ്റിന് പിന്തുണയുമായി നസ്ലെന്‍, ലുക്മാന്‍, ശ്രീനാഥ് ഭാസി, അനഘ രവി, ഗായകന്‍ ഡബ്സി അടക്കമുള്ളവര്‍ രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. വേടന്‍ ഇവിടെ വേണം എന്നു പറഞ്ഞു കൊണ്ടുള്ള ഷഹബാസ് അമന്റെ കുറിപ്പും ചര്‍ച്ചയായിരുന്നു.

Tags:    

Similar News