ഭാര്യയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് അണ്‍ഫോളോ ചെയ്ത് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍; വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ വിശദീകരണവുമായി താരം

Update: 2025-01-22 11:57 GMT

ന്യൂയോര്‍ക്ക്: ജസ്റ്റിന്‍ ബീബര്‍ ഭാര്യ ഹെയ്ലി ബീബറിനെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്‌തെന്ന വാര്‍ത്ത നേരത്തെ വൈറലായിരുന്നു. രണ്ട് പേരും ഡിവോഴ്‌സ് എന്ന വിക്കിലാണ് എന്ന് വരെ ഈ വാര്‍ത്തകൊണ്ട് പുറത്ത് ആരാധകര്‍ പറഞ്ഞ് നടന്നു. എന്നാല്‍ ആ സംഭവത്തില്‍ ഇപ്പോള്‍ ഒരു വലിയ ട്വിസ്റ്റ് നടന്നിരിക്കുകയാണ്. തന്റെ ഭാര്യയുടെ പ്രെഫൈല്‍ താനല്ല ഫോളോ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ജസ്റ്റിന്‍ ബീബര്‍.

ഭാര്യയെ അണ്‍ഫോളോ ചെയ്ത വാര്‍ത്ത വ്യാപകമായതോടെ തന്റെ ഇന്‍സ്റ്റാഗ്രം സ്റ്റേറിയിലൂടെയാണ് ജസ്റ്റിന്‍ ബീബര്‍ വിശദീകരണം നല്‍കിയത്. 'ആരോ എന്റെ അക്കൗണ്ടില്‍ കയറി എന്റെ ഭാര്യയെ അണ്‍ഫോളോ ചെയ്തു' ജസ്റ്റിന്‍ എഴുതി. നേരത്തെ, ഹെയ്ലിയുമൊത്തുള്ള വിന്റര്‍ ഹോളിഡേ ചിത്രങ്ങള്‍ ഗായകന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഭാര്യയുടെ ഫോട്ടോയും ബീബര്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. 'എനിക്കറിയാവുന്ന ഏറ്റവും വലിയ സ്ത്രീ, എന്നാണ് ചിത്രത്തിന് ഗായകന്‍ നല്‍കിയ ക്യാപ്ഷന്‍.

2024 ഡിസംബറില്‍ ഹെയ്ലി വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വൈറല്‍ ടിക്ടോക്ക് റീപോസ്റ്റ് ചെയ്ത് ജസ്റ്റിനുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2018-ല്‍ വിവാഹിതരായ ജസ്റ്റിന്‍ ബീബറും ഹെയ്ലിയും തങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നം നേരിടുന്നു എന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഇത്തരം വിവാഹമോചന കിംവദന്തികള്‍ക്ക് ദമ്പതികള്‍ മുഖവില പോലും നല്‍കാറില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജസ്റ്റിനും ഹെയ്ലിയും തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ആഗസ്റ്റ് 23 ന് കുട്ടിയുടെ കുഞ്ഞുപാദങ്ങള്‍ പങ്കുവച്ച് കുട്ടിയുടെ പേര് ജാക്ക് ബ്ലൂസി എന്നാണ് എന്ന് ജസ്റ്റിന്‍ പറഞ്ഞിരുന്നു.

Tags:    

Similar News