ഹക്കിം ഷാജഹാൻ നായകനായ ആക്ഷൻ ത്രില്ലർ ഒടിടിയിലേക്ക്; ദുല്‍ഖറിന്റെ വിതരണത്തിലുള്ള 'കടകൻ' സ്‍ട്രീമിംഗ് ആരംഭിക്കുന്നത് സണ്‍ നെക്സ്റ്റിലൂടെ; തീയതി പ്രഖ്യാപിച്ചു
കൊച്ചി: ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ചിത്രമായിരുന്നു ഹക്കിം ഷാജഹാൻ നായകനായെത്തിയ 'കടകൻ'. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം സജില്‍ മമ്പാടാണ്. കഴിഞ്ഞ മാർച്ചിൽ തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.
സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം ജനുവരി മൂന്നിനാണ് ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. തിയറ്ററുകളില്‍ വലിയ വിജയമാവാൻ ചിത്രത്തിനായില്ല. ഗോപി സുന്ദര്‍ സംഗീത സംവിധാനം. ബോധിയും എസ് കെ മമ്പാടുമായിരുന്നു തിരക്കഥ എഴുതിയത്. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ സുപ്രധാന വേഷത്തിലെത്തുന്നു. ജാസിൻ ജസീൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദാണ്.
പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്. സൗണ്ട് ഡിസൈൻ ജിക്കു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശരനായ ചിത്രത്തിന്റെ റി റെക്കോർഡിങ് മിക്സർ ബിബിൻ ദേവ്, വസ്ത്രാലങ്കാരം റാഫി കണ്ണാടിപറമ്പ, മേക്കപ്പ് സജി കാട്ടാക്കട, ഗാനങ്ങൾ ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി ടി ഗോപാൽകൃഷ്‍ണ, ആക്ഷൻ ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, കോറിയോഗ്രഫി റിഷ്‍ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ ബാബു നിലമ്പൂർ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ കൃഷ്‍ണപ്രസാദ് കെ വി, പിആർഒ ശബരി എന്നിവരാണ്.