'ഡില്ലി' ഇനി മലേഷ്യയിലും; ലോകേഷ് കനകരാജ് ചിത്രം 'കൈതി'യുടെ റീമേക്ക് വരുന്നു; ശ്രദ്ധനേടി 'ബന്ദുവാൻ' ടീസർ

Update: 2025-09-10 09:31 GMT

തിരുവനന്തപുരം: ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ വൻ ഹിറ്റ് ചിത്രമായ 'കൈതി'ക്ക് മലേഷ്യൻ റീമേക്ക് ഒരുങ്ങുന്നു. 'ബന്ദുവാൻ' എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മലേഷ്യൻ സംവിധായകൻ ക്രോൾ അസ്രിയാണ് 'ബന്ദുവാൻ' സംവിധാനം ചെയ്യുന്നത്. ഡാറ്റോ ആരോൺ അസീസ് ആണ് ചിത്രത്തിലെ നായകൻ ഡാലിയായി എത്തുന്നത്.

ഡ്രീം വാരിയർ പിക്ചേഴ്സുമായി ചേർന്ന് എൻ‌ടോം ആണ് 'ബന്ദുവാൻ' നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണം സംബന്ധിച്ച റിപ്പോർട്ടുകൾ അനുസരിച്ച്, നവംബർ 6-ന് 'ബന്ദുവാൻ' തിയേറ്ററുകളിൽ റിലീസ് ചെയ്യും. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രമാണ് കാർത്തി നായകനായെത്തിയ 'കൈതി'.

Full View

ലോകേഷിന്റെ രചനയിലും സംവിധാനത്തിലുമൊരുങ്ങിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും പ്രേക്ഷക പ്രശംസയിലും വലിയ മുന്നേറ്റം നടത്തിയിരുന്നു. നിലവിൽ 'കൈതി 2'ന്റെ തിരക്കഥ ഒരുക്കുന്ന ജോലികളിലാണ് സംവിധായകൻ ലോകേഷ് കനകരാജ്.

Tags:    

Similar News