പ്രതീക്ഷ തെറ്റിയില്ല; ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ തരംഗമായി 'ലോക- ചാപ്റ്റർ വൺ: ചന്ദ്ര'; കളക്ഷൻ കണക്കുകൾ പുറത്ത്

Update: 2025-08-29 10:40 GMT

കൊച്ചി: ആദ്യ ദിവസം തന്നെ ബോക്സ്ഓഫീസിൽ ചലനമുണ്ടാക്കി ഓണ റിലീസ് ചിത്രമായ 'ലോക- ചാപ്റ്റർ വൺ: ചന്ദ്ര'. ഓപ്പണിംഗ് ദിവസം 2.65 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടുന്നത്. അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ നിർമ്മാതാവ് ദുൽഖർ സൽമാനാണ്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. സൂപ്പർഹീറോ ആയ 'ചന്ദ്ര' എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ വേഷമിടുന്നത്. നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് 'സണ്ണി' എന്നാണ് പേര്. തമിഴ് താരം സാൻഡി, ചന്ദു, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ശരത് സഭ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

റിലീസ് ദിനം മുതൽ സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകൾ നിറയുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ലഭിച്ച ഈ നേട്ടം, വരുന്ന ദിവസങ്ങളിലും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺ‌ലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. നല്ല മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന്റെ വിജയത്തിന് പ്രധാന ഘടകമാകും. 

Tags:    

Similar News