'ബേബി ഡാഡി ഈസ് ഹോം..'; ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി സൂര്യ; നടിപ്പിൻ നായകൻറെ കറുപ്പിന്റെ ടീസറെത്തി

Update: 2025-07-23 12:25 GMT

ചെന്നൈ: തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള തമിഴ് താരമാണ് നടിപ്പിന് നായകൻ സൂര്യ. തന്റെ അന്‍പതാം പിറന്നാൾ ദിനത്തിൽ ആരാധകർക്കുള്ള സമ്മാനവുമായി എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രമായ കറുപ്പിന്റെ ടീസറാണ് റിലീസായിരിക്കുന്നത്. ആക്ഷനും മാസിനും പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആർ.ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. ഡ്രീം വാരിയര്‍ പിക്ചേഴ്‌സാണ് നിർമാണം.

'ജയ് ഭീം', 'എതർക്കും തുനിന്ദവൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും സൂര്യ അഭിഭാഷകന്റെ വേഷത്തിലെത്തുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസായത്. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്,വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.

Full View

നൃത്തസംവിധാനം: ഷോബി - സാൻഡി, വരികൾ: വിഷ്ണു എടവൻ, അസൽ കോലാർ, അരുൺ ശ്രീനിവാസൻ സ്റ്റൈലിസ്റ്റ്: പ്രവീൺ രാജ - ഏക ലഖാനി - ദിവ്യ നാഗരാജൻ, വസ്ത്രാലങ്കാരം: പെരുമാൾ സെൽവം മേക്കപ്പ്: വിനോദ് സുകുമാരൻ, VFX: ഫാൻ്റം സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാ സൗണ്ട് മിക്സിംഗ്: കണ്ണൻ ഗണപത് സ്റ്റിൽസ്: ഡി.നരേന്ദ്രൻ പബ്ലിസിറ്റി ഡിസൈൻസ്: കബിലൻ, പിആർഒ: രാജ്‌ഡക്ഷൻ, കബിലൻ, പിആർഒ: സതീഷ്

Tags:    

Similar News