'കാട്ടാള'ന്റെ ലോകത്തേക്ക് സ്വാഗതം; പെപ്പെ നായകനാകുന്ന ചിത്രത്തിൽ നായികയാകാന്‍ രജിഷ വിജയന്; കാണാൻ കാത്തിരിക്കുന്നുവെന്ന് ആരാധകർ!
മലയാളത്തിലെ എക്കാലത്തെയും പ്രിയ നടനായ ആന്റണി വര്‍ഗീസ് പെപ്പെ പ്രധാന വേഷത്തിലെത്തുന്ന അടുത്ത ചിത്രമാണ് 'കാട്ടാളൻ' ഷരീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയന് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഇപ്പോഴിതാ, 'കാട്ടാള'ന്റെ ലോകത്തേക്ക് രജിഷയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്.
2016-ല്‍ 'അനാരുഗ കരിക്കിന് വെള്ള'ത്തിലൂടെ എത്തി ശ്രദ്ധേയ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ രജിഷയ്ക്ക് ശക്തവും ശ്രദ്ധേയവുമായ നിരവധി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ മലയാളത്തിലും മലയാളത്തിന് പുറത്തും അതിനുശേഷം ലഭിക്കുകയുണ്ടായി. 'കര്ണന്', 'ജയ് ഭീം', 'ജൂണ്‍' തുടങ്ങിയ പ്രേക്ഷക- നിരൂപകപ്രശംസ നേടിയ സിനിമകളുടെ ഭാഗമായ രജിഷയുടേതായി 'സര്‍ദാര്‍ 2', 'ബൈസണ്‍', 'കളങ്കാവല്‍' തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളാണ് ഇനി വരാനിരിക്കുന്നത്.