ആരാധകരെ ഞെട്ടിച്ച് പുതിയ അപ്ഡേറ്റ്; പൃഥ്വിരാജിന്റെ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം 'ഖലീഫ'യിൽ മോഹൻലാൽ അതിഥി വേഷത്തിൽ?; ആകാംഷയോടെ ആരാധകർ

Update: 2025-12-05 12:14 GMT

കൊച്ചി: വൈശാഖിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം 'ഖലീഫ'യിൽ സൂപ്പർതാരം മോഹൻലാൽ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകൾ സിനിമാലോകത്ത് വലിയ ആകാംഷ ഉണർത്തുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ മുൻഗാമിയായ അഹമ്മദ് അലി എന്ന നിർണായക വേഷത്തിലാണ് മോഹൻലാൽ എത്തുകയെന്നാണ് എക്സ് ഹാൻഡിലുകൾ വഴിയും മറ്റും പുറത്തുവരുന്ന വിവരങ്ങൾ.

ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് 'ഖലീഫ' നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ സഹനിർമ്മാതാവാണ്. 'ആമിർ അലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വീഡിയോ ആമിർ അലി എന്ന കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

'പോക്കിരി രാജ' എന്ന വിജയ ചിത്രത്തിന് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ, 'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ സിനിമകൾക്ക് ശേഷം തിരക്കഥാകൃത്തായ ജിനു എബ്രഹാമും പൃഥ്വിരാജും കൈകോർക്കുന്ന പ്രോജക്റ്റ് കൂടിയാണ് 'ഖലീഫ'. ഓഗസ്റ്റ് ആദ്യവാരം ലണ്ടനിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മറ്റ് പ്രധാന ലൊക്കേഷനുകൾ ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളാണ്.

പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ, ജേക്സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനറും യാനിക്ക് ബെൻ ആക്ഷൻ ഡയറക്ടറുമാണ്. സുരേഷ് ദിവാകർ കോ ഡയറക്ടറും മഷർ ഹംസ കോസ്റ്റ്യൂംസ് ഒരുക്കുന്നു. വിശ്വനാഥ് അരവിന്ദ് കലാസംവിധാനവും അമൽ ചന്ദ്രൻ മേക്കപ്പും കൈകാര്യം ചെയ്യുന്നു. സിങ്ക് സിനിമ സൗണ്ട് ഡിസൈനും ജാബിർ സുലൈം അഡീഷണൽ മ്യൂസിക്കും എം ആർ രാജാകൃഷ്ണൻ ഫൈനൽ മിക്സും നിർവഹിക്കുന്നു. റെനി ദിവാകർ, വിനോഷ് കൈമൾ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. കളറിസ്റ്റ് - ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ - കളർ പ്ലാനറ്റ്, വിഎഫ്എക്സ് - പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് - സിനാത് സേവ്യർ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Similar News