ദുബൈ കെഎംസിസി ലീഗല്‍ സെമിനാര്‍ ബ്രോഷര്‍ പ്രകാശനം

Update: 2025-05-16 13:43 GMT

ദുബായ് കെഎംസിസി ലീഗല്‍ സെല്‍ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലീഗല്‍ സെമിനാര്‍ ബ്രോഷര്‍ പ്രകാശനം *ബഹു. എ കെ എം അഷ്റഫ് എം എല്‍ എ നിര്‍വ്വഹിച്ചു.

2025 മെയ് 18 ഞായറാഴ്ച 3 മണിക്ക് ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ വെച്ചു* നടക്കുന്ന സെമിനാറില്‍വിവിധ ഡിപ്പാര്‍ട്ടമെന്റ് പ്രതിനിധികളും നിയമ വിദഗ്ധരും ദുബൈ കെഎംസിസി നേതാക്കളും പങ്കെടുക്കും.

ചടങ്ങില്‍ ദുബൈ കെഎംസിസി സംസ്ഥാന ആക്റ്റിങ് സെക്രെട്ടറിയും ലീഗല്‍ സെല്‍ ചെയര്‍മാനുമായ അഡ്വ. ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു , ജന കണ്‍വീനര്‍ അഡ്വ. യസീദ് ഇല്ലത്തൊടി, ജോ കണ്‍വീനര്‍ മുഹമ്മദ് അക്ബര്‍ ലീഗല്‍ സെല്‍ അംഗങ്ങളായ ഷെബിന്‍ തിരുവനന്തപുരം,ഷമീര്‍ വെമ്മരം പങ്കെടുത്തു.

Similar News