നായികയായി അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി; ഷറഫുദ്ദീൻ നായകനാകുന്ന 'മധുവിധു'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Update: 2025-10-12 12:47 GMT

കൊച്ചി: ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'മധുവിധു' എന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഷറഫുദ്ദീൻ ആണ് ചിത്രത്തിലെ നായകൻ. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 2025-ൽ തിയേറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന 'മധുവിധു'വിലൂടെയാണ് കല്യാണി പണിക്കർ ബിഗ് സ്ക്രീനിൽ എത്തുന്നത്.

ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ സഹനിർമ്മാതാക്കളാണ്. ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നെഴുതിയ ചിത്രത്തിന് സംഗീതം നൽകുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. 'പൊന്മാൻ', 'സർക്കീട്ട്', 'ഗഗനചാരി' തുടങ്ങിയ ചിത്രങ്ങളിലൂടെ നിർമ്മാണ രംഗത്ത് ശ്രദ്ധേയരായ അജിത് വിനായക ഫിലിംസ് തന്നെയാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.

ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ, കലാസംവിധായകൻ ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Tags:    

Similar News