'ചിലർ ഓർമ്മകളായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു..'; മഞ്ജു വാര്യർ രഞ്ജിത്ത് ചിത്രം 'ആരോ' പുതിയ പോസ്റ്റർ പുറത്തിറങ്ങി

Update: 2025-11-15 17:44 GMT

പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ 'ആരോ' എന്ന ഹ്രസ്വ ചിത്രം നാളെ വൈകുന്നേരം 5 മണിക്ക് മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും. മഞ്ജു വാര്യർ, ശ്യാമ പ്രസാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അസീസ് നെടുമങ്ങാടും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയതോടെ പ്രേക്ഷകശ്രദ്ധ നേടുകയാണ്. 'ചിലർ ഓർമ്മകളായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ചിലർ ഉത്തരമില്ലാത്ത ചോദ്യങ്ങളായും' എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യരുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വ ചിത്രവുമായി രംഗത്തെത്തുന്നത്. ക്യാപിറ്റോൾ തിയേറ്ററുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരിടവേളക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും 'ആരോ'യ്ക്കുണ്ട്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും പ്രദർശനത്തിന് ചിത്രം പരിഗണിക്കും. ഇന്നലെ കൊച്ചിയിൽ നടന്ന പ്രിവ്യൂ സ്ക്രീനിംഗിൽ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

Tags:    

Similar News